ഫയല്‍ ചിത്രം 
Kerala

കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് നിരക്കില്‍ ഇളവ്‌

അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്ആര്‍ടിസി. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുന്നു. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് താത്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്. 

ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെ ബസിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടായിരുന്ന സമയം എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യ അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയായിരുന്നു. പിന്നെ വരുന്ന ഓരോ കിലോമീറ്ററിലും  187 പൈസയുമാണ് ഈടാക്കിയത്. ഇത് ഇപ്പോള്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും, കീലോമീറ്ററിന് 125 പൈസയുമായി കുറയ്ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും