കാസർകോട് സ്റ്റേഷനിൽ പുതിയ വന്ദേഭാരത് ട്രെയിനിനൊപ്പം സെൽഫിയെടുക്കുന്ന വിദ്യാർത്ഥികൾ /പിടിഐ ഫയല്‍ 
Kerala

വന്ദേഭാരത് എത്തുന്ന സമയത്ത് തിരൂരില്‍ നിന്ന് സര്‍വീസ്; കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി

വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയില്‍ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് രാത്രിയില്‍ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന്‍ ബസുമായി കെഎസ്ആര്‍ടിസി. മഞ്ചേരിയില്‍നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. 

തുടര്‍ന്ന് 9 മണിക്ക് ബസ് റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവര്‍ക്കും വന്ദേഭാരതില്‍ കയറി കാസര്‍കോട് ഭാഗത്തേക്ക് പോകുന്നവര്‍ക്കും ഈ ബസ് പ്രയോജനപ്പെടും. മൂന്നാം തീയതി മുതലാണ് സര്‍വീസ് ആരംഭിക്കുക. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT