ksrtc vintage bus 
Kerala

ഓർമകളിലെ ആ 'അമ്മാവൻ ബസ്' വീണ്ടും! വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി

പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുക ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന ന​ഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോ​ഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് വന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾ ഭാ​ഗവും പഴയതുപോലെ തന്നെയാണ്.

വിന്റേജ് സ്പെഷ്യൽ എന്നു പേരിട്ടുള്ള ബസ് മന്ത്രി കെബി ​ഗണേഷ് കുമാർ നിലത്തിലറക്കി. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പരി​ഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.

ചെറിയ ​ഗ്രില്ലും രണ്ടായി തിരിച്ച മുകളിലേക്ക് ഉയർത്താവുന്ന ​മുൻ ​ഗ്ലാസും മുകൾ ഭാ​ഗത്തെ ഡെസ്റ്റിനേഷൻ ബോർഡും ഉൾപ്പെടെ ബസിന്റെ പഴമ അതേപടി നിലനിർത്തിയിട്ടുണ്ട്. പിൻഭാ​ഗത്തും ഇരട്ട ​ഗ്ലാസാണ്. നീണ്ട ​ഗിയർ ലിവറും ഡാഷ് ബോർഡും കമാനാകൃതിയിലെ എൻജിൻ കവറും ഉൾപ്പെടെ ഡ്രൈവർ കാബിനും 1965ലേതാക്കി. പച്ചയും വെള്ളയുമാണ് നിറം. പഴയകാല ബസുകളിലെ വശങ്ങളിലുള്ള ​ഗ്രാഫിക്സും അതേപടി നിലനിർത്തിയിട്ടുണ്ട്.

2013 മോഡൽ അശോക് ലെലാൻഡ് ബസാണ് വിന്റേജ് മാതൃതയിലേക്ക് മാറ്റിയത്. 52 പേർക്ക് യാത്ര ചെയ്യാനാകും. ബജറ്റ് ടൂറിസം പ​ദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരത്തിനു ഉപയോ​ഗിക്കാനും പദ്ധതിയുണ്ട്. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും ബസ് വാടകയ്ക്കു നൽകും.

ksrtc vintage bus: ksrtc launches old-fashioned bus model

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക എല്‍പിജി വില ഉയരും; തീരുമാനം ഈയാഴ്ച; റിപ്പോര്‍ട്ട്

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 'കേന്ദ്ര ജീവനക്കാർ'; സുപ്രീം കോടതിയെ സമീപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, നാളെ പ്രത്യേക സിറ്റിങ്

SCROLL FOR NEXT