'സിസിഎല്ലിന്റെ ക്യാപ്റ്റൻ ആരായിരുന്നു, അയ്യോ ഓർമിപ്പിക്കല്ലേ!'; ലാലേട്ടനൊപ്പം അഭിനയിച്ച് തകർത്ത് സഞ്ജു സാംസൺ

കാമറയ്ക്ക് മുന്നിലും ലാലേട്ടനൊപ്പം സഞ്ജു തിളങ്ങിയതോടെ പരസ്യം തരം​ഗമായി കൊണ്ടിരിക്കുകയാണ്.
Kerala Cricket League Season 3
Kerala Cricket League Season 3 വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മലയാളികളുടെ നെഞ്ചിനകത്ത് കുടികൊള്ളുന്ന രണ്ട് വ്യക്തിത്വങ്ങളാണ് മോഹൻലാലും സഞ്ജു സാംസണും. ഇപ്പോഴിതാ സിനിമയും ക്രിക്കറ്റും ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്. കേരള ക്രിക്കറ്റ് ലീഗ് ടി20 പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ പുതിയ പരസ്യ ചിത്രത്തിലാണ് മലയാളത്തിന്റെ മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ചിരിക്കുന്നത്.

ഗ്രൗണ്ടിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറമെ കാമറയ്ക്ക് മുന്നിലും ലാലേട്ടനൊപ്പം സഞ്ജു തിളങ്ങിയതോടെ പരസ്യം തരം​ഗമായി കൊണ്ടിരിക്കുകയാണ്. ഡ്രൈവിങ് സീറ്റിൽ സഞ്ജു സാംസണും പിന്നിൽ മൊബൈലും നോക്കിയിരിക്കുന്ന മോഹൻലാലിനെയുമാണ് വിഡിയോയിൽ കാണാനാവുക. തകർപ്പൻ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ടീം സാംസൺ എന്ന അക്കൗണ്ട് പങ്കുവെച്ച മോഹൻലാലിനൊപ്പമുള്ള സെൽഫി ചിത്രം സഞ്ജു തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം സ്റ്റോറിയായി റീഷെയർ ചെയ്തിരുന്നു. "സവിശേഷമായ എന്തോ ഒന്ന് വരുന്നുണ്ട്" എന്ന ക്യാപ്ഷനോടെയാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘ഗോട്ട്, ലാലേട്ടനൊപ്പം ഇങ്ങനെയൊരു കാര്യം ചെയ്യാൻ കഴിഞ്ഞത് തികച്ചും സവിശേഷമായ ഒരു അനുഭവമാണ്‘.- എന്ന് കുറിച്ചുകൊണ്ട് സഞ്ജു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സൂചന നൽകിയത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ലഭിച്ച ഇടവേളയിലാണ് താരം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാലിപ്പോൾ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം ആണ് മോഹൻലാലിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. അതിഥി വേഷത്തിലാണ് തുടക്കത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്.

Kerala Cricket League Season 3
'സ്വർണത്തേക്കാൾ വില കൂടിയത് വല്ലതുമുണ്ടോ ? വലിയ വില കൂടിയ ലോഹം അല്ല നമ്മൾ ഇടുന്നത്'; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ
Kerala Cricket League Season 3
'ഇത് 'പ്രേമലു'വല്ല 'സീനിയേഴ്‌സ്', ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?'; 'റീമേക്ക്‌വുഡി'നെ ട്രോളി സോഷ്യല്‍ മീഡിയ
Kerala Cricket League Season 3
'മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, അപ്പോൾ 50-ാമത്തെ തിയറ്റർ'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ
Summary

Kerala Cricket League Season 3: Sanju V Samson share a screen with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com