SABARIMALA KSRTC 
Kerala

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ ലീസ് വ്യവസ്ഥയില്‍ ലഭ്യമാക്കുമെന്നും കെഎസ്ആര്‍ടിസി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

തിരുവനന്തപുരം: അയ്യപ്പഭക്തര്‍ക്ക് യാത്രയില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി. മണ്ഡല കാലത്തേക്ക് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തും. തീര്‍ത്ഥാടകരുടെ തിരക്ക് നോക്കി കൂടുതല്‍ ബസുകള്‍ ലീസ് വ്യവസ്ഥയില്‍ ലഭ്യമാക്കാനും കെഎസ്ആര്‍ടിസി നടപടികള്‍ ആരംഭിച്ചു.

പമ്പ, നിലക്കല്‍, ചെങ്ങന്നൂര്‍,കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, കുമളി കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകും. പമ്പ-നിലക്കല്‍ ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സര്‍വീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

പമ്പയിലും നിലക്കലുമായി ജീവനക്കാരെ രണ്ടു ഘട്ടമായി വിന്യസിക്കും. മണ്ഡലപൂജാ സമയം 678 ജീവനക്കാരെയും മകരവിളക്ക് കാലത്ത് 778 ജീവനക്കാരെയും നിയോഗിക്കും. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, മെക്കാനിക്കുകള്‍, ഓഫീസ് ജീവനക്കാര്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരെ ചുമതലപ്പെടുത്തും.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ മുഖേന ശബരിമല തീര്‍ത്ഥാടനത്തിനായി ചാര്‍ട്ടേഡ് ടിപ്പുകള്‍ ക്രമീകരിക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും ബസുകള്‍ സമയബന്ധിതമായി വിന്യസിക്കുന്നതിനും പമ്പ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ഏകോപന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

KSRTC with more buses to Sabarimala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ