വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് 
Kerala

'രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും സൗകര്യമുള്ള ബസ്'; വോള്‍വോ 9600 എസ്എല്‍എക്സുമായി കെഎസ്ആര്‍ടിസി; വളയം പിടിച്ച് ഗണേഷ് കുമാര്‍

ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. കുഴികളിലോ കട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് നിരയില്‍ പുതുചരിത്രം കുറിച്ചുകൊണ്ട്, വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.

വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്ആര്‍ടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെഎസ്ആര്‍ടിസിയാണെന്നത് ശ്രദ്ധേയമാണ്. 2002-ല്‍ ആദ്യമായി വോള്‍വോ ഇന്ത്യയില്‍ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകള്‍ വാങ്ങിയത് കെഎസ്ആര്‍ടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഇന്ത്യയില്‍ കിട്ടാവുന്നതില്‍ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെഎസ്ആര്‍ടിസി വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങള്‍ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാല്‍ ഉടന്‍ തന്നെ സഡന്‍ ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്പെന്‍ഷന്‍ ഉള്ള സീറ്റാണ് ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോള്‍ ബസ് ലിഫ്റ്റ് ചെയ്ത് ഉയര്‍ത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.

കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. പുതിയ ബസ് സ്റ്റേഷനുകളുടെ രൂപകല്പന, ഡിജിറ്റല്‍ ടെക്നോളജികളുടെ ഉപയോഗം, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായത് തുടങ്ങിയ വിവരങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

KSRTC with the Volvo 9600 SLX

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

SCROLL FOR NEXT