Anwar Sulfikar, Kodikunnil Suresh facebook
Kerala

കൊട്ടാരക്കരയില്‍ ദേശീയ നേതാവ് പാരവെച്ചു; കൊടിക്കുന്നിലിനെതിരെ ആരോപണമുന്നയിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ്

''കേരളം മുഴുവന്‍ യുഡിഎഫ് തരംഗം... കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേല്‍ക്കൈ... കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് തകര്‍ച്ച സമ്പൂര്‍ണം.. എന്തായിരിക്കും കാരണം''.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് അന്‍വറിന്റെ ആരോപണം. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്‍വര്‍ സുല്‍ഫിക്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

കേരളം മുഴുവന്‍ യുഡിഎഫ് തരംഗം... കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേല്‍ക്കൈ... കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് തകര്‍ച്ച സമ്പൂര്‍ണം.. എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാന്‍ ഒന്നും നിക്കണ്ട.. ജനങ്ങള്‍ക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാര്‍ട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും...

തങ്ങള്‍ക്കു താല്‍പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കില്‍ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങള്‍ ആയി ഇവര്‍ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയില്‍ ഞാന്‍ അല്ലാതെ ആരും വേണ്ട..

കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവില്‍ ഉള്ളവര്‍ പാര്‍ട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയില്‍ കൊല്ലം കോര്‍പറേഷന്‍ ഭരണം ചരിത്രം സൃഷ്ടിച്ചു. കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷന്‍ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാര്‍ത്ഥത കാരണം നഷ്ടപ്പെട്ടു....

പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കോ ആവശ്യമില്ല.. ഈ ദേശീയ നേതാവിനെയും പി.എ.യെയെയും കൊട്ടാരക്കരയില്‍ നിന്ന് ആട്ടി ഓടിച്ചാല്‍ മാത്രമേ നിയസഭ തിരഞ്ഞെടുപ്പില്‍ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലര്‍ത്തിയിട്ട് കാര്യമുള്ളൂ..

സിപിഎമ്മിനെ സുഖിപ്പിച്ചു ലോക്സഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവര്‍ക്ക് വില്‍ക്കും... ഏറ്റവും ശ്രദ്ദേയം ദേശീയ നേതാവിന്റെ വാര്‍ഡ് പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് എട്ടില്‍ ആറ് പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാര്‍ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..

പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയില്‍ ഇടപെടണം.. ഞങ്ങള്‍ക്ക് ഈ പാര്‍ട്ടി വേണം.. അത് നിലനില്‍ക്കണമെങ്കില്‍ ഒരു മാറ്റം അത് അനിവാര്യം ആണ്... ദേശീയ നേതാവും തന്റെ പി.എ.യും പാര്‍ട്ടിയെ വിറ്റു തുലച്ചു...? നേതൃത്വമേ കണ്ണു തുറക്കു...

KSU leader Anwar Sulfikar alleges Kodikunnil Suresh MP sabotaged UDF`s win in Kottarakkara, sparking internal party conflict against him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

വിജയ് മർച്ചൻ്റ് ട്രോഫി; കേരളം- മുംബൈ പോരാട്ടം സമനിലയിൽ

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

SCROLL FOR NEXT