മന്ത്രി ആർ ബിന്ദു/ ഫെയ്സ്ബുക്ക് ചിത്രം 
Kerala

വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി, വനിത നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌ത് നീക്കി; കെഎസ്‌യുവിനെതിരെ ആർ ബിന്ദു 

തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്ന് മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു. 

പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം കെഎസ്‌യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തൃശൂർ കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്‌യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം കേരളവർമ കേളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയുന്നത് തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മന്ത്രി എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യുന്നുവെന്നും കെഎസ്‌യു ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT