വീഡിയോ ദൃശ്യം 
Kerala

'പിണറായി സ്തുതിയുമായി കെഎസ്‌യു'- തൃശൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ തിരുവാതിര (വീഡിയോ)

'പിണറായി സ്തുതിയുമായി കെഎസ്‌യു'- തൃശൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ തിരുവാതിര (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കോവിഡ് സാഹചര്യത്തിൽ സിപിഎം ജില്ലാ സമ്മേളനം നടത്താൻ കലക്ടർ അനുമതി നൽകിയതിൽ പ്രധിഷേധിച്ച്  കെഎസ്‌യു തൃശൂർ കലക്ടറേറ്റിനു മുന്നിൽ പ്രധിഷേധ തിരുവാതിരക്കളി സംഘടിപ്പിച്ചു. സിപിഎം തൃശൂർ ജില്ല സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെഎസ്‌യു തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ തിരുവാതിര  നടത്തിയത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചത്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പ്രധിഷേധം ഉദ്ഘാടനം ചെയ്തു. ഭരണഘടന സ്ഥാപനങ്ങളെ സിപിഎം തങ്ങൾക്കനുകൂലമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ശോഭ സുബിൻ ആരോപിച്ചു. തൃശൂർ ജില്ലാ കലക്ടർ എകെജി സെൻ്ററിൽ നിന്നുള്ള ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!