ഫയല്‍ ചിത്രം 
Kerala

നാല്‍പ്പത് വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന് വിജയം;സംഘര്‍ഷം, വെള്ളിയാഴ്ചവരെ അവധി

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്‌യു വിജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം 40 വര്‍ഷത്തിന് ശേഷം കെഎസ്‌യുവിന്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്‌യു വിജയിച്ചത്. പിന്നാലെ, ക്യാമ്പസില്‍ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷമുണ്ടായി. കോളജ് വെള്ളിയാഴ്ച വരെ അടച്ചു. 

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി, കോളജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. 

ജനുവരി 25 നായിരുന്നു നേരത്തെ കോളജില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവെച്ചു. ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ അല്‍ അയ്‌ന ജാസ്മിനും കെഎസ്‌യുവിന്റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെ എസ്എഫ്‌ഐയുടെ അല്‍ അയ്‌നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന്‍ കിട്ടി. ഫെബ്രുവരി 7ന് ഈ വിദ്യാര്‍ത്ഥിനി യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ടിസി വാങ്ങി കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ്‌യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവാക്കി. 

വിദ്യാര്‍ത്ഥി സംഘര്‍ഷം, വെള്ളിയാഴ്ച വരെ അവധി 
  
പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പ്രണവിന് പരിക്കേറ്റു. ഇയാള്‍  ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഈ സാഹചര്യത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോളജില്‍ എസ്എഫ്‌ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ്‌യു പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍