കെടി ജലീൽ, ഫയല്‍ ചിത്രം 
Kerala

'ആസാദ് കശ്മീര്‍', 'ഇന്ത്യന്‍ അധീന കശ്മീര്‍'; വിവാദ പരാമര്‍ശങ്ങളുമായി കെടി ജലീലിന്റെ കുറിപ്പ് 

പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നാണ് ജലീല്‍ അഭിസംബോധന ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജമ്മു കശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശങ്ങളുമായി മുന്‍ മന്ത്രിയും സിപിഎം സഹയാത്രികനുമായ ഡോ. കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നാണ് ജലീല്‍ അഭിസംബോധന ചെയ്യുന്നത്. ശേഷിച്ച ഭാഗം ഇന്ത്യന്‍ അധീന കശ്മീര്‍ ആണെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

കശ്മീര്‍ യാത്രയെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ജലീലിന്റെ പരാമര്‍ശങ്ങള്‍. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന ഇന്ത്യന്‍ നിലപാടിനു വിരുദ്ധമായി വ്യാഖ്യാക്കാവുന്ന പരാമര്‍ശങ്ങളാണ് ജലീല്‍ നടത്തുന്നത്. പാക് അനുകൂല മാധ്യമങ്ങളും ചില രാജ്യാന്തര മാധ്യമങ്ങളുമാണ് കശ്മീരീനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അനുകൂല കശ്മീര്‍ എ്ന്നും വേര്‍തിരിച്ചു വിശേഷിപ്പിക്കുന്നത്. 

ജലില്‍ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ''പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.''

മറ്റൊരു ഭാഗം: ''രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതില്‍ ജനങ്ങള്‍ ദു:ഖിതരാണ്.''

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT