കെടി ജലീല്‍ ഫയല്‍ചിത്രം
Kerala

ഇനി സിപിഎമ്മുകാരനാവാന്‍ കെടി ജലീല്‍; ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

സിപിഎം അംഗ്വതം എടുക്കുന്നതിനായി മലപ്പുറം ജില്ലാ നേതൃത്വത്തെ താത്പര്യം അറിയിച്ചു

Author : Sujith
Edited By : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഇടതുപക്ഷ സഹയാത്രികനും മുന്‍മന്ത്രിയുമായ കെടി ജലീല്‍ സിപിഎം അംഗത്വമെടുക്കാന്‍ ഒരുങ്ങുന്നു. 2006 മുതല്‍ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീല്‍, ആദ്യമായാണ് പാര്‍ട്ടി അംഗത്വത്തിനായി അപേക്ഷ നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

നേരത്തെ എംഎല്‍എയായിരുന്നിട്ടും സിപിഎം അംഗത്വമെടുക്കാന്‍ ജലീല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വേദികളിലും തീരുമാനങ്ങളിലും സജീവമാകാന്‍ ജലീലിന് സംഘടനാപരമായ പദവികള്‍ അനിവാര്യമാണ്. പാര്‍ട്ടി അംഗമാകുന്നതോടെ ജലീലിന് സിപിഎം കമ്മിറ്റികളില്‍ നേരിട്ട് ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധിക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് അട്ടിമറി വിജയം നേടി. പിന്നീട് 2011ലും, 1016ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിയോട് പരാജപ്പെട്ടു.

KT Jaleel expresses interest to the Malappuram district leadership in taking CPM membership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല'; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; 19-കാരിയായ ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ

രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് മലയാളികള്‍ നാട്ടിലെടുക്കുന്ന ഇന്‍ഷുറന്‍സിനെയും ബാധിക്കും: അതുല്‍ കതുരിയ

വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ​ഗ്രാം പ്രോട്ടീൻ; 'ആൽഫ'യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ