കെടി ജലീൽ/ ഫെയ്സ്ബുക്ക് 
Kerala

'തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും'; കെ ടി ജലീലിന് വധഭീഷണി

ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിന് വധഭീഷണി. ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മെസ്സേജാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി. 

വാട്‌സ്ആപ്പില്‍ ലഭിച്ച ഭീഷണി മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്‌സ് അപ്പ് മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്.മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.'-ജലീല്‍ കുറിച്ചു. 

'തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക' എന്ന് മെസ്സേജില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ടുദിവസം മുമ്പ് കാണാതായി; എംബിബിഎസ് വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'