കെ ടി ജലീല്‍/K T JALEEL ഫയല്‍ ചിത്രം
Kerala

'2026 ലെ സൂര്യന്‍ ചുവക്കും ! ; പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക'

'ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്ന് മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. കെ ടി ജലീല്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

2026ലെ സൂര്യന്‍ ചുവക്കും!

തദ്ദേശ തെരഞ്ഞെടുപ്പില്‍ LDFന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും വിഭാഗീകരിക്കാനും UDF-നും BJP-ക്കും ഒരു പരിധി വരെ സാധിച്ചു. എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും LDF ന്റെ കൂടെ ഉറച്ചു നിന്നു.

ഇടതുപക്ഷം ഇതിലും വലിയ പരാജയമാണ് 2010-ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. തൊട്ടടുത്ത വര്‍ഷം 2011-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ നാലയലത്ത് പോലും എത്താന്‍ UDF-ന് കഴിഞ്ഞില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ LDF-ഉം UDFഉം തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക.

ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍. (2010ലെയും 2025-ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇമേജിലെ ടേബിളില്‍ കൊടുത്തിരിക്കുന്നത്)

Dr. KT Jaleel says that the LDF will win again in the 2026 assembly elections after overcoming the setback in the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി ടി കുഞ്ഞുമുഹമ്മദ്; പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

DSSSB: 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT