pinarayi vijayan 
Kerala

'എല്‍ഡിഎഫിന് 35 സീറ്റേ കിട്ടൂ, പിണറായി ആദ്യ റൗണ്ടുകളില്‍ പിന്നിലാകും'; ആ രഹസ്യത്തിന് പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

വോട്ടെണ്ണുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയുടെ ദുരൂഹ മംഗലാപുരം യാത്ര ആരെക്കാണാന്‍ ആയിരുന്നു? ആ സ്വകാര്യ വിമാനയാത്രയുടെ ചെലവു വഹിച്ച വ്യക്തി ആരാണ്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെച്ചാല്‍ മാത്രം പോര, അദ്ദേഹം കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പടെ നടത്തിയ അത്യന്തം അന്യായമായ കൈകടത്തലുകളും പുറത്തു കൊണ്ടുവരണമെന്ന് മുന്‍മന്ത്രി കെടി ജലീല്‍. എസ്‌ഐആര്‍ നടപ്പിലാക്കിയതിന് തൊട്ടുപിറകെ 2023-ന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭിപ്രായത്തോട് കേരളത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും യോജിക്കുന്നുണ്ടോയെന്നും കേരളത്തിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദുരൂഹമാണെന്നും കെടി ജലില്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഗ്യാനേഷ്‌കുമാറിന്റെ പാവയായി കേരളത്തില്‍ പ്രവര്‍ത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ: രത്തന്‍ യു ഖേല്‍ക്കര്‍ എന്ന കര്‍ണ്ണാകടക്കാരനെ മുഖ്യമന്ത്രി സതീശന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് യാദൃശ്ചികമാണോ? വോട്ടെണ്ണുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയുടെ ദുരൂഹ മംഗലാപുരം യാത്ര ആരെക്കാണാന്‍ ആയിരുന്നു? ആ സ്വകാര്യ വിമാനയാത്രയുടെ ചെലവു വഹിച്ച വ്യക്തി ആരാണ്? അയാളുടെ പേരു വെളിപ്പെടുത്താന്‍ എന്തേ മുഖ്യമന്ത്രി ഈ നിമിഷം വരെ തയ്യാറാകാത്തതെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

ജലീലിന്റെ കുറിപ്പ്

കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയ 25 ലക്ഷം വോട്ടുകള്‍ ആരുടെതാണ്? കൂട്ടിച്ചേര്‍ത്ത 15 ലക്ഷം വോട്ടര്‍മാരില്‍ ഇരട്ട വോട്ടുകള്‍ എത്ര? ബംഗാളില്‍ 90% മുസ്ലിം വോട്ടര്‍മാരുള്ള ബൂത്തില്‍ BJP വന്‍ ലീഡ് നേടിയത് എങ്ങിനെ? അവിടെ വോട്ടുചെയ്തവര്‍ തറപ്പിച്ചു പറയുന്നു തങ്ങള്‍ ആരും BJPക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്! LDF ന് 35 സീറ്റേ കിട്ടൂ എന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഒരു ഫോണ്‍ നമ്പറിന്റെ അവസാനത്തെ '35' എന്ന അക്കം മാര്‍ക്ക് ചെയ്ത് പറയാന്‍ ഒരു UDF നേതാവിന് കഴിഞ്ഞതിനു പിന്നിലെ രഹസ്യം എന്താണ്? പിണറായി വിജയന്‍ വോട്ടെണ്ണുമ്പോള്‍ ആദ്യ റൗണ്ടുകളില്‍ പിന്നിലാകുമെന്ന് വോട്ട് എണ്ണുന്നതിന്റെ രണ്ടു ദിവസം മുമ്പ് ഒരു UDF നേതാവ് പരസ്യമായി ചാനല്‍ ചര്‍ച്ചയില്‍ അവകാശപ്പെട്ടതിന്റെ പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്?

ഗ്യാനേഷ്‌കുമാറിന്റെ പാവയായി കേരളത്തില്‍ പ്രവര്‍ത്തിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ: രത്തന്‍ യു കേല്‍ക്കര്‍ എന്ന കര്‍ണ്ണാകടക്കാരനെ മുഖ്യമന്ത്രി സതീശന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് യാദൃശ്ചികമാണോ? ബംഗാളിലെ BJP മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ കുറ്റാരോപിതനായ അവിടുത്തെ ചീഫ് ഇലക്ടറല്‍ ഓഫീസറെ തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതും കേരളത്തില്‍ നടന്ന സമാന സംഭവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വോട്ടെണ്ണുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയുടെ ദുരൂഹ മംഗലാപുരം യാത്ര ആരെക്കാണാന്‍ ആയിരുന്നു? ആ സ്വകാര്യ വിമാനയാത്രയുടെ ചെലവു വഹിച്ച വ്യക്തി ആരാണ്? അയാളുടെ പേരു വെളിപ്പെടുത്താന്‍ എന്തേ മുഖ്യമന്ത്രി ഈ നിമിഷം വരെ തയ്യാറാകാത്ത്?

SIR നടപ്പിലാക്കിയതിന് തൊട്ടുപിറകെ 2023-ന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭിപ്രായത്തോട് കേരളത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും യോജിക്കുന്നുണ്ടോ? കേരളത്തിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദുരൂഹമാണ്! ഡി.എം.കെ മുന്നണിയില്‍ നിന്ന് മല്‍സരിച്ച് ജയിച്ച കോണ്‍ഗ്രസും ലീഗും സ്റ്റാലിനെ തള്ളിപ്പറഞ്ഞ് വിജയ് മന്ത്രിസഭയില്‍ ഒരു ഉളുപ്പുമില്ലാതെ ചേര്‍ന്നതിന്റെ കാരണം ദുരൂഹമാണ്! ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെച്ചാല്‍ മാത്രം പോര. അദ്ദേഹം കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പടെ നടത്തിയ അത്യന്തം അന്യായമായ കൈകടത്തലുകളും പുറത്തു കൊണ്ടുവരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | തമിഴ്നാട്ടിൽ TVK കുതിപ്പ്, ബം​ഗാളിലും അസമിലും BJPക്ക് ലീഡ്, പുതുച്ചേരിയിൽ NDA

അട്ടപ്പാടി ഹരിത ഊർജ്ജ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്; സബ്‌സ്റ്റേഷനുകളുടെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 10-ന്

രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍