Kunnamkulam Police Station Brutality  CCTV Visuals
Kerala

'സ്റ്റേഷനില്‍ പോക്‌സോ കേസിലെ ഇര, ദൃശ്യം നല്‍കാനാകില്ല'; പൊലീസ് നിരത്തിയത് വിചിത്രന്യായങ്ങള്‍

തെളിവുകള്‍ കൈവശമില്ലാതെ വന്നതോടെ പൊലീസിന്റെ വാദം പൊളിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാതിരിക്കാന്‍ പൊലീസ് വിചിത്രന്യായങ്ങള്‍ നിരത്തിയെന്ന് പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത്. സ്റ്റേഷനില്‍ പോക്‌സോ കേസിലെ ഇര ഉണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ പുറത്തുവരുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു പൊലീസ് വാദിച്ചത്. ഇതു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കൈവശമില്ലാതെ വന്നതോടെ പൊലീസിന്റെ വാദം പൊളിയുകയായിരുന്നു.

മര്‍ദനമേറ്റതിന്റെ പിറ്റേന്നുതന്നെ പൊലീസിനെതിരെ സുജിത്ത് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തെളിവു നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കര്‍ണപടം പൊട്ടിയെന്നു സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി. ഡോക്ടര്‍ അനുകൂലമായി മൊഴി നല്‍കുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യക്ഷ തെളിവായതിനാല്‍ അതു പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കാനാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കി.

എന്നാല്‍ ദൃശ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. സിസിടിവി ദൃശ്യം ലഭിക്കാതെ പിന്നോട്ടില്ലെന്ന് സുജിത്തും തീരുമാനിച്ചു. ദൃശ്യം ഡിവിആറില്‍നിന്നു മാഞ്ഞുപോകുന്നത് ഒഴിവാക്കാന്‍ കോടതിയെ സമീപിച്ചു. ദൃശ്യം കൈമാറിയില്ലെങ്കിലും സൂക്ഷിച്ചുവെക്കണമെന്ന വിധി സമ്പാദിച്ചു. തുടര്‍ന്നും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറേണ്ടി വന്നത്.

സുജിത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ക്രൈംഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പൊലീസ് മര്‍ദനം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ ഒരു വര്‍ഷത്തോളം അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായില്ല. ഒടുവില്‍ അറസ്റ്റ് വാറന്റ് അയച്ചപ്പോഴാണ് എത്തിയത്. കസ്റ്റഡി മര്‍ദ്ദനത്തില്‍ സുജിത്തിന്റെ പരാതിയില്‍, അന്നത്തെ കുന്നംകുളം എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നിവര്‍ക്കെതിരെ കോടതി കേസെടുത്തിരുന്നു.

Youth Congress leader Sujith said that the police made strange excuses to not release CCTV footage of the Kunnamkulam police station beating.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT