നിതിന്‍ ഫെയ്സ്ബുക്ക്
Kerala

വീടുപണി പൂര്‍ത്തിയാക്കി വിവാഹം കഴിക്കണമെന്ന ആഗ്രഹം ബാക്കി; നിതിന്‍ യാത്രയായി

അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി നിതിന്‍ യാത്രയായി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി നിതിന്‍ യാത്രയായി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച നിതിന്റെ വിയോഗം നാടിന്റെ ദുഃഖമായി.

5 വര്‍ഷമായി കുവൈത്തില്‍ കമ്പനി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിതിന്‍. വയക്കര ചേട്ടൂര്‍കാവിനു സമീപം നിര്‍മിക്കുന്ന വീടിന്റെ തറ പൂര്‍ത്തീകരിച്ചു. അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങുവാനുള്ള ആഗ്രഹം നിതിന്‍ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു. നിതിന്റെ അമ്മ ചെന്തല ഇന്ദിര കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. അച്ഛന്‍ കൂത്തൂര്‍ ലക്ഷ്മണന്‍ ചെറുപുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. സഹോദരന്‍ ജിതിന്‍ സ്വകാര്യ ബസ് കണ്ടക്ടര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നൂഹിനെയും മരണം വിഴുങ്ങി

കുവൈത്തില്‍ നൂഹ് താമസിക്കുന്ന സ്ഥലത്തു തീപിടിത്തമുണ്ടായെന്നു കേട്ട് ഓടിയെത്തിയ സഹോദരങ്ങള്‍ക്ക് ആദ്യം ലഭിച്ച വിവരം നൂഹ് മറ്റുള്ളവരെ സഹായിക്കാന്‍ ഓടുന്നതു കണ്ടെന്നാണ്. ഫോണില്‍ കിട്ടിയില്ലെങ്കിലും വാട്‌സ്ആപ്പില്‍ ഓണ്‍ലൈന്‍ ആയിരുന്നതു പ്രതീക്ഷ നല്‍കി. മൊബൈലിലുള്ള നൂഹിന്റെ ഫോട്ടോ കണ്ട് ഇദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നു കൂട്ടത്തിലൊരാള്‍ പറഞ്ഞതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍നില്‍ക്കുന്ന മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി നൂഹിന്റെ മരണം നാടിന് തീരാനോവായി.

നൂഹ് 11 വര്‍ഷമായി പ്രവാസിയാണ്. ആദ്യം മത്സ്യത്തൊഴിലാളിയായിരുന്നു. നിര്‍മാണത്തൊഴിലാളിയായി പുതിയ കമ്പനിയില്‍ ജോലിക്കു കയറിയത് 2 മാസം മുന്‍പാണ്. 3 പെണ്‍മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. 4 മാസം മുന്‍പാണു തിരിച്ചുപോയത്. സഹോദരങ്ങളായ സുബൈറും സൈനുദ്ദീനും താമസിക്കുന്നതു തൊട്ടടുത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT