ലക്ഷ്മിപ്രിയ ഫയൽ
Kerala

ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല, വിധിയില്‍ സന്തോഷം; തിരിച്ചെടുക്കല്‍ അമ്മ തീരുമാനിക്കുമെന്ന് ലക്ഷ്മിപ്രിയ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്ന് നടി ലക്ഷ്മിപ്രിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ തനിക്ക് വ്യക്തിപരമായി സന്തോഷമുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപ് തെറ്റ് ചെയ്തു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ദിലീപേട്ടനെപ്പോലെ ഒരാള്‍ ഇത് ചെയ്യില്ല എന്നാണ് തന്റെ വിശ്വാസമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ദിലീപിനെ 'അമ്മ' സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജനറല്‍ ബോഡിയിലാണ് എടുക്കുന്നത്. താന്‍ 'അമ്മ'യുടെ വക്താവല്ല. അതുകൊണ്ട് അത് പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

ഈ വിധിയില്‍ സന്തോഷമുണ്ടെങ്കിലും താന്‍ അതിജീവിതയ്ക്ക് എതിരല്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. 'അമ്മ സംഘടനയില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. അത് അവിടെനിന്ന് അറിയിക്കും. ഞാന്‍ 'അമ്മ'യുടെ വക്താവല്ല. ദിലീപേട്ടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജനറല്‍ ബോഡിയില്‍ ആണ് എടുക്കുന്നത്. അതെല്ലാം ഔദ്യോഗിക ഭാരവാഹികള്‍ തന്നെ പറയും. എനിക്ക് അത് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഈ വിധിയില്‍ എനിക്ക് വ്യക്തിപരമായി സന്തോഷമുണ്ട്. വ്യക്തിപരമായി ഇതെനിക്ക് സന്തോഷം തരുന്ന വാര്‍ത്തയാണ്. ദിലീപേട്ടനെ പോലെ ഒരാള്‍ തെറ്റ് ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നാണ് ഞാന്‍ അന്നും ഇന്നും പറയുന്നത്. രണ്ടുപേരും നമ്മുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആണ്. പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്നൊരു വിശ്വാസമാണ് എനിക്ക് അന്നും ഇന്നും ഉള്ളത്. ഞാന്‍ അത് തുറന്നു പറഞ്ഞിട്ടുണ്ട്.'- ലക്ഷ്മിപ്രിയ പറഞ്ഞു.

'ഈ വിധിയില്‍ എനിക്ക് സന്തോഷമുണ്ട്. എന്നുകരുതി ഞാന്‍ നടിക്കൊപ്പം അല്ല എന്നില്ല. ഇത് കോടതിവിധിയാണ്, നമ്മള്‍ തീരുമാനിക്കുന്നതുപോലെ അല്ല കാര്യങ്ങള്‍. അതിനെ നമ്മള്‍ ബഹുമാനിക്കണം, കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മള്‍ എന്താണ് വിചാരിച്ചിരുന്നത് അത് വന്നതില്‍ സന്തോഷമുണ്ട്. ഇനി വിധി മറിച്ചായിരുന്നെങ്കിലും തീര്‍ച്ചയായും ആ കോടതിവിധിക്കൊപ്പം നിന്നേനെ.'- ലക്ഷ്മിപ്രിയ പറഞ്ഞു.

lakshmipriya response on dileep acquittal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT