KSRTC enquiry offices to be replaced by mobile phones New Indian Express
Kerala

കെഎസ്ആർടിസിയിൽ ഇനി മൊബൈൽ ബെല്ലടിക്കും, ലാൻഡ് ഫോണിനോട് വിട പറഞ്ഞ് കോർപ്പറേഷൻ

കെഎസ്ആർടിസി അന്വേഷണ വിഭാഗത്തിലെ 'നിർജ്ജീവമായ' ലാൻഡ് ഫോണുകൾക്ക് പകരം മൊബൈൽ ഫോണുകൾ വരുന്നു

കൃഷ്ണകുമാർ കെ ഇ

ഈ നമ്പർ നിലവില്ല എന്നും കൂ കൂ എന്ന ശബ്ദം കേൾക്കുന്നതും ഒക്കെയായി ഫോൺ കിട്ടാതെ, കെ എസ് ആർ ടി സിയിൽ നിന്ന് വിവരങ്ങൾ അറിയാൻ കഴിയാതെ യാത്രക്കാർ വലയുന്ന കാലത്തിന് അവസാനമാകുന്നു. ഇനി കെ എസ് ആർ ടി സി പരിധിക്കകത്ത് തന്നെ കാണുമെന്ന് പ്രതീക്ഷാവുന്ന മാറ്റങ്ങളാണ് ഔദ്യോഗിക തലത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്.

ജൂലൈ ഒന്ന് മുതൽ, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് ഡിപ്പോകളിലുടനീളം ലാൻഡ് ഫോണുകൾ നിർത്തലാക്കാനും സമർപ്പിത മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനും ഒരുങ്ങുന്നു.

കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കറിന്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.

"പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ (എസ്എം) ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള ഒരു മൊബൈൽ ഫോൺ നൽകുമെന്ന്," ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തുടനീളമുള്ള 93 യൂണിറ്റുകളുടെയും മേധാവികൾക്ക് ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. "ഈ മൊബൈൽ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കണം. 2025 ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം കർശനമായി നിർത്തണം. പകരം അനുവദിച്ച മൊബൈൽ ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ," ഉത്തരവിൽ പറയുന്നു.

ഇത് സ്ഥാപനത്തിനുള്ളിൽ നടക്കുന്ന വെറുമൊരു നവീകരണം മാത്രമല്ല; സുപ്രധാന പൊതുസേവനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള ശ്രദ്ധാപൂർവ്വമായ നീക്കവുമാണ്. വളരെക്കാലമായി, കെ‌എസ്‌ആർ‌ടി‌സി ഡിപ്പോകളിലേക്കുള്ള പൊതുജനങ്ങളുടെ ഫോൺ വിളികൾ പലപ്പോഴും മറുപടി ലഭിക്കാത്ത കോളുകളുടെയോ സ്ഥിരമായ നിർജ്ജീവമായ ഫോണു(ഡെഡ് ലൈൻ)കളുടെയോ അവസ്ഥയിലായിരുന്നു. മറുപടി ലഭിക്കാത്ത, ഫോൺ കോൾ കണക്ട് ചെയ്യപ്പെടാതിരിക്കുക എന്നീ അവസ്ഥകൾ സാധാരണസംഭവങ്ങളായി മാറിയിരുന്നു. ഇത്തരം പരാതികൾക്കൊക്കെ അവസാനമാകും പുതിയ നീക്കത്തിലൂടെ എന്നാണ് കരുതുന്നത്.

"ചില പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു, ഇത് ധാരാളം പരാതികൾക്ക് കാരണമായി," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.ജീവനക്കാർ മറുപടി പെട്ടെന്ന് നിർത്തുന്നതിനെക്കുറിച്ചുള്ള പരാതികൾ പ്രശ്നം കൂടുതൽ വഷളാക്കി. ഇത്തരം പ്രശ്‌നങ്ങളെ നേരിട്ട് പരിഹരിക്കുന്നതിലെ ആദ്യപടിയാണ് മൊബൈൽ ഫോൺ അന്വേഷണവിഭാഗത്തി. ഉപയോഗിക്കാനുള്ള തീരുമാനത്തിലൂടെ മൂന്നോട്ട് വെക്കുന്നത്, ഇത് ഗുണപരമായി മാറുമെന്ന് കരുതുന്നു.

ലാൻഡ്‌ലൈൻ ഫോണുകൾ പ്രവർത്തനരഹിതമാണെന്ന പരാതികളിൽ ബി‌എസ്‌എൻ‌എൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള "സാവധാനത്തിലുള്ളതും വൈകിയതുമായ നടപടികളാണ്" മാനേജ്‌മെന്റിനെ മൊബൈൽ ഫോണുകളിലേക്ക് മാറാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം.

"ചില പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നു, ഇത് ധാരാളം പരാതികൾക്ക് കാരണമായി. ജീവനക്കാർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനെക്കുറിച്ചും വിശദാംശങ്ങൾ നൽകാതെ പെട്ടെന്ന് കോളുകൾ കട്ട് ചെയ്തതിനെക്കുറിച്ചുമുള്ള പരാതികളും ഇതിലുണ്ട്. മൊബൈൽ ഫോൺ വന്നുകഴിഞ്ഞാൽ, ഉപഭോക്തൃ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ കോൾ ഡാറ്റ ഷീറ്റ് ദിവസേന പരിശോധിക്കും," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ലാൻഡ്‌ലൈൻ ഫോണുകളിൽ ഔട്ട്‌ഗോയിംഗ് സൗകര്യം ഇല്ലെങ്കിലും, മൊബൈൽ ഫോണുകൾ വഴി മിസ്ഡ് കോൾ അല്ലെങ്കിൽ 'കോൾ ഓൺ വെയ്റ്റിങ് ലഭിച്ചാൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് ഉപഭോക്താക്കളെ തിരികെ വിളിക്കാൻ കഴിയും.

"ഈ ഔദ്യോഗിക മൊബൈലുകളുടെ ഉത്തരവാദിത്തം സ്റ്റേഷൻ മാസ്റ്റർമാർക്കായിരിക്കും, അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഫോൺ 24 മണിക്കൂറും ലഭ്യമാകും.

ഈ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, പൊതുജനങ്ങൾക്ക് ഈ സൗകര്യം പരമാവധി ഉറപ്പാക്കുന്നതിന് നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കും," അദ്ദേഹം പറഞ്ഞു.

Ringing in a new era: 'dead' land phones at KSRTC enquiry offices to be replaced by mobile phones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT