pinarayi vijayan 
Kerala

നിയമം നിയമത്തിന്റെ വഴിക്കെന്ന് പിണറായി; കള്ളക്കഥകള്‍ പൊളിഞ്ഞുവെന്ന് സിപിഎം

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിശദമായ പ്രതികരണം പിന്നീടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എഫ്‌ഐആറിലെ തുടര്‍നടപടികള്‍ തടഞ്ഞ ഡിവിഷന്‍ ബെഞ്ച്, അന്വേഷണം നിര്‍ത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു.

കള്ളക്കഥകള്‍ പൊളിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത വിധി നിയമവ്യവസ്ഥ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മോദി - ഇഡി - വിഡി കടന്നാക്രമണത്തെ പ്രതിരോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിണറായിയുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന വിജിലന്‍സിനും കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയിന്മേല്‍ നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിനുശേഷം നവംബര്‍ 25 മുതല്‍ ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

കേസ് പരിഗണിക്കുന്നതിനിടെ ഹര്‍ജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വാദിക്കാന്‍ ശ്രമിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് ഷാജഹാന് കര്‍ശന താക്കീത് നല്‍കി. സുപ്രീംകോടതി ഉത്തരവിനെതിരെ താന്‍ റിവിഷന്‍ ഹര്‍ജി നല്‍കുന്നുണ്ടെന്ന് ഷാജഹാന്‍ കോടതിയെ അറിയിച്ചപ്പോള്‍, എങ്കില്‍ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

മാധ്യമങ്ങളും പൊതുസമൂഹവും നിങ്ങളെ പിന്തുണച്ചേക്കാമെന്നും എന്നാല്‍ അത്തരം കാര്യങ്ങള്‍ കോടതിക്ക് ബാധകമല്ലെന്നും ഡിവിഷന്‍ ബെഞ്ച് തുറന്നടിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോടതി ഷാജഹാനോട് മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. 'നിങ്ങള്‍ ഇതില്‍ പ്രാഥമികമായി പരാതി നല്‍കിയിട്ടുണ്ടോ? ഏതൊരു കേസിലും ആദ്യം പൊലീസിനാണ് പരാതി നല്‍കേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിനുശേഷമാണ് മജിസ്‌ട്രേറ്റിനെ സമീപിക്കേണ്ടത്. തുടര്‍ന്ന് പ്രസ്തുത പരാതി മജിസ്‌ട്രേറ്റ് പൊലീസിന് കൈമാറും. ഇതാണ് രാജ്യത്തെ സാധാരണ നിയമനടപടിക്രമം,' കോടതി വ്യക്തമാക്കി.

"Law Will Take Its Own Course," Says Pinarayi; Court Didn't Believe False Stories, Says CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കേരള വനിതാ കമ്മീഷൻ: റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ മുന്‍ വിദ്യാഭ്യാസ മന്ത്രി അറസ്റ്റില്‍

100% എഥനോളില്‍ ഓടുന്ന കാറുകള്‍ക്ക് വഴിയൊരുങ്ങി; മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം

'ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാണെങ്കില്‍ അങ്ങനെയാവട്ടെ; പോയി തുലഞ്ഞോളൂ...'; ട്രോളുകളോട് വിജയ് ദേവരക്കൊണ്ട