K C Soumya's poster 
Kerala

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.

കുറവന്‍കോണം ഡിവിഷന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍ജെഡിക്കാണ് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.

ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പത്രിക സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വി എം വിനുവിനും മത്സരിക്കാന്‍ കഴിയില്ല.

The LDF also received the same setback as director V M Vinu, who was preparing to contest for the Kozhikode Corporation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫെഡറല്‍ തത്വങ്ങളെ അവഹേളിക്കരുത്'; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീംകോടതിയുടെ മറുപടികള്‍ ഇങ്ങനെ...

മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'കപടനാട്യക്കാരന്‍, നിങ്ങളെന്തിനാണ് കോണ്‍ഗ്രസില്‍?', മോദി പ്രശംസയില്‍ തരൂരിനെതിരെ നേതാക്കള്‍

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്ചല്‍ ഫണ്ട്...; ഏതാണ് മികച്ചത്?, ഓരോന്നും അറിയാം

പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

SCROLL FOR NEXT