കളമശ്ശേരിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം/ആല്‍ബിന്‍ മാത്യു 
Kerala

കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം; കോൺ​ഗ്രസ് വിമതൻ നേടിയത് 207 വോട്ടുകൾ

കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം; കോൺ​ഗ്രസ് വിമതൻ നേടിയത് 207 വോട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി ന​ഗരസഭ 37ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ വിജയിച്ചു. 308 വോട്ടുകൾ നേടി  64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റഫീഖ് മരയ്ക്കാർ വിജയിച്ചത്. 

യുഡിഎഫിനായി മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി സമീലാണ് മത്സരിച്ചത്. അദ്ദേഹത്തിന് 244 വോട്ടുകളാണ് ലഭിച്ചത്. കോൺ​ഗ്രസ് വിമതനായി മത്സരിച്ച ഷിബു സിദ്ദിഖ് 207 വോട്ടുകൾ പിടിച്ചത് നിർണായകമായി. ലീ​ഗിന്റെ സിറ്റിങ് സീറ്റിലാണ് റഫീഖ് അട്ടിമറി വിജയം പിടിച്ചത്.

ഇതോടെ 21 സീറ്റുകളിൽ യുഡിഎഫും 20 സീറ്റുകളിൽ എൽഡിഎഫും എന്ന നിലയിലായി ന​ഗരസഭയിലെ ബലാബലം. കളമശേരി ന​ഗരസഭാ ഭരണത്തെ സ്വാധീനിക്കുന്ന ഫലമാണ് റഫീഖ് മരയ്ക്കാറുടെ അട്ടിമറി വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നത്. 

ഇപ്പോൾ വിട്ടുനിൽക്കുന്ന വിമതർ തങ്ങൾക്കൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അങ്ങനെ സംഭവിച്ചാൽ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസവും എൽഡിഎഫിനുണ്ട്. നിലവിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിനാണ് ഇവിടെ ഭരണം ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT