LDF Meeting 
Kerala

ശബരിമലയും ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായോ?; തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐ വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. രാവിലെ 10.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണത്തില്‍ കാര്യമായ തിരുത്തലുകള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചേക്കും.

ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ സമീപനത്തിലും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്ന വിമര്‍ശനം.

അതേസമയം ഭരണവിരുദ്ധ വികാരമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഭരണം മികച്ചതാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരാണ്. ഏതെങ്കിലും വിഭാഗം എതിരായെന്നു പറയാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റം തെളിയാതെ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

The LDF will meet today in the wake of the heavy defeat in the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

'കൂലി കണ്ടിട്ട് ജെൻ സി അടക്കം കുറ്റം പറഞ്ഞു, പക്ഷേ ഞാൻ ഒറ്റയിരിപ്പിനാണ് സിനിമ കണ്ടത്'; പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

തൊ​ഴി​ലാ​ളി​ക​ൾ വ്യാപാര സ്ഥാപനങ്ങളിൽ താമസിക്കാൻ പാടില്ല; മുന്നറിയിപ്പുമായി ബഹ്‌റൈൻ കൗ​ൺ​സി​ല​ർ​മാ​ർ

തണുപ്പായാൽ വിഷാദത്തിലേക്ക് വീഴും, സീസണല്‍ അഫക്റ്റീവ് ഡിസോഡർ എങ്ങനെ നേരിടാം

SCROLL FOR NEXT