cpm 
Kerala

കാസര്‍കോട് ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം; ബേക്കല്‍ റീ കൗണ്ടിങ്ങിലും സിപിഎമ്മിന്

ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടര്‍ന്നാണ് പരാതിയുയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലാപഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം. റീ കൗണ്ടിങ്ങിലും ബേക്കല്‍ ഡിവിഷന്‍ ഇടതുപക്ഷത്തിനെന്ന് വ്യക്തമായി. ബേക്കലില്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി വി രാധിക വിജയിച്ചു. 267 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിവെ ഷഹീദ റാഷിദ് കുണിയയെ രാധിക പരാജയപ്പെടുത്തിയത്.

അതേസമയം പുത്തിഗൈ ഡിവിഷന്‍ യുഡിഎഫിനൊപ്പമാണ്. ജെ എസ് സേമശേഖരയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മണികണ്ഠ റൈ ആണ് രണ്ടാമത്. ബേക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും പുത്തിഗൈയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെയും പരാതിയിലാണ് റീ കൗണ്ടിങ് നടത്തിയത്.

ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടര്‍ന്നാണ് പരാതിയുയര്‍ന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 ഉം, യുഡിഎഫിന് എട്ടും സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും നേടിയിരുന്നു.

Kasaragod District Panchayat wins LDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

SCROLL FOR NEXT