LDF, UDF പ്രതീകാത്മക ചിത്രം
Kerala

പാമ്പാക്കുടയില്‍ എല്‍ഡിഎഫ്, മൂത്തേടത്ത് യുഡിഎഫിന് വിജയം

എല്‍ഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

യുഡിഎഫിന്റെ ജോസ് പി പിയെയാണ് പരാജയപ്പെടുത്തിയത്. നാലു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സി എസ് ബാബു മരിച്ചതിനെത്തുടര്‍ന്നാണ് ഓണക്കൂര്‍ വാര്‍ഡിലെ പോളിങ് മാറ്റിവെച്ചത്.

15 വാര്‍ഡുകളുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ 9 വാര്‍ഡുകളില്‍ വിജയിച്ച് യുഡിഎഫ് അധികാരത്തിലേറിയിരുന്നു. അതിനാല്‍ ഫലം ഭരണത്തെ ബാധിക്കില്ല. എറണാകുളം ജില്ലയില്‍ വോട്ടെടുപ്പ് മാറ്റിവെച്ച ഏക വാര്‍ഡാണ് പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ്.

സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ കൊരമ്പയില്‍ സുബൈദ 222 വോട്ടുകള്‍ക്ക് വിജയിച്ചു.

മൂത്തേടം ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 17 എണ്ണവും യുഡിഎഫ് നേടി. ഒരു വാര്‍ഡില്‍ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്. വോട്ടെടുപ്പിന് മൂന്നു ദിവസം മുമ്പ് യുഡിഎപ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചതിനെ തുടര്‍ന്നാണ് പായിമ്പാടത്തെ വോട്ടെടുപ്പ് മാറ്റിയത്.

LDF won in Onakkur ward of Pambakkuda panchayat in Ernakulam district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍; അംഗത്വമെടുത്തത് രാപ്പകല്‍ സമരവേദിയില്‍, സ്ഥാനാര്‍ഥിയായേക്കും

ഡിഗ്രി പാസായോ?, തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ ജോലി നേടാം; കേരളത്തിലും ഒഴിവുകൾ

കെഎസ്ആര്‍ടിസി വീണ്ടും പത്തുകോടി ക്ലബില്‍; കളക്ഷന്‍ 11.71 കോടി രൂപ

ആദ്യ പോസ്റ്റില്‍ തിരുത്തല്‍, 'ഇടതുമുന്നണിക്കൊപ്പം' ഉള്‍പ്പെടുത്തി ജോസ് കെ മാണിയുടെ വിശദീകരണം

'ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭ​ഗവന്ത് കേസരി കാണണമെന്നില്ല', 'ജന നായകൻ' റീമേക്ക് ആണോ ? മറുപടിയുമായി സംവിധായകൻ

SCROLL FOR NEXT