രമേശ് ചെന്നിത്തല- വിഡി സതീശന്‍- കെസി വേണുഗോപാല്‍ 
Kerala

പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങള്‍; ചെന്നിത്തലയുടെ പോഡ് കാസ്റ്റ്; കെസിയ്ക്കായി പുതിയ ഗാനം; പ്രസംഗങ്ങളുടെ പുസ്തകവുമായി സതീശന്‍

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ചാണ് വിഡിയോ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ പ്രതിച്ഛായ കൂട്ടാന്‍ പുതിയ തന്ത്രങ്ങളുമായി നേതാക്കള്‍. രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ തുടുങ്ങിയ നേതാക്കളെ പ്രകീര്‍ത്തിച്ച് പുതിയ വീഡിയോകള്‍ പുറത്തിറക്കി. വിഡി സതീശന്റെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പുസ്തകങ്ങള്‍ അണിയറയിലൊരുങ്ങുന്നു.

രമേശ് ചെന്നിത്തലയെ ജനനായകനായി ചിത്രീകരിച്ചാണ് വിഡിയോ. 2005ലെ കോണ്‍ഗ്രസ് പിളര്‍പ്പില്‍ പാര്‍ട്ടിയുടെ രക്ഷകനായത് ചെന്നിത്തലയാണെന്ന് വിഡിയോയില്‍ ഓര്‍മിപ്പിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പ്രകീര്‍ത്തിച്ച് ഗാനവും പുറത്തിറക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകവും കെസി വേണുഗോപാല്‍ പുറത്തെത്തിക്കുന്നു.

കേരള യാത്ര എന്ന പേരില്‍ പോാഡ് കാസ്റ്റുമായി ചെന്നിത്തലയും രംഗത്തെത്തുന്നു. ഇതിനായി പുതിയ യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പോഡ്കാസ്റ്റ് എന്ന് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ അധികാരകസേര ഉറപ്പിക്കാനുള്ള നീക്കങ്ങളായാണ് ഇവ വിലയിരുത്തുന്നത്.

Leaders Employ New Strategies to Boost Image Amid Congress Chief Ministerial Debates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT