അബ്ദുള്‍ ജലീല്‍ 
Kerala

ലീഗ് കൗണ്‍സിലറുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി ഷംസീര്‍ ആണ് കസ്റ്റഡിയിലായത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 

തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ ഇന്നലെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അബ്ദുള്‍ ജലീനെ ആക്രമിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ അബദുള്‍ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ ജലീല്‍ മുസ്ലീം ലീഗ് അംഗമാണ്. അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'