കൗൺസിലറുടെ കൊലപാതകത്തിൽ ഞെട്ടി നാട്, മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ
അബ്ദുള്‍ ജലീല്‍
അബ്ദുള്‍ ജലീല്‍

മലപ്പുറം; നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേരിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഇന്നലെയാണ് തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീല്‍ മരിക്കുന്നത്. നര​ഗസഭാ പരിധിയിലാണ് ഹർത്താൽ ആചരിക്കുക. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ. 

വ്യാഴാഴ്ച  രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ ഒരാള്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്. കൂട്ടുപ്രതി ഷുഹൈബിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com