പ്രതീകാത്മക ചിത്രം 
Kerala

എസ്ഡിപിഐയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

തൊടുപുഴയിലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി കെയ്ക്ക് എതിരൈയാണ് നടപടി. പൊലീസ് ഡേറ്റാ ബേസില്‍ നിന്നാണ് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 

തൊടുപുഴയിലെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. 

എസ്ഡിപിഐ നേതാക്കളുമായി അനസ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും ഡേറ്റാ ബേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് മനസ്സിലായി. 

തുടര്‍ന്ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് അനസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്