നെടുമ്പാശേരി: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി പൂട്ടിവെച്ചതിന്റെ ദേഷ്യത്തില്‍ വീടു വിട്ട് ഇറങ്ങിയ പെണ്‍കുട്ടിയെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കണ്ടെത്തി. വിദേശത്തുള്ള കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണമെന്നാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത്.
പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്നായിരുന്നു പതിനൊന്നുകാരിയുടെ മറുപടി. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. കൂട്ടുകാരിയുടെ വിദേശത്തുള്ള അമ്മയുടെ അടുത്തേക്ക് പോവണം എന്ന ആവശ്യം പൊലീസിനോടും കുട്ടി ആവര്‍ത്തിച്ചു.
പൊലീസ് അന്വേഷണത്തില്‍ മാള സ്വദേശിയാണ് കുട്ടിയെന്നും, വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നും വ്യക്തമായി. മാളയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറി അത്താണിയില്‍ വന്നിറങ്ങിയതിന് ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വിമാനത്താവളത്തില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates