Rahul Gandhi 
Kerala

രാഹുലിന്റെ 'സിജെപി' പരാമര്‍ശത്തിനെതിരെ ഇന്ത്യാസഖ്യ യോഗത്തില്‍ ബ്രിട്ടാസും സന്തോഷ് കുമാറും, ഇവിടെയല്ല പറയേണ്ടതെന്ന് സഖ്യനേതാക്കള്‍

സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസും സിപിഐയിലെ പി സന്തോഷ് കുമാറുമാണ് അതൃപ്തി അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ സിജെപി പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യയോഗത്തില്‍ ഇടതു നേതാക്കള്‍ അതൃപ്തി അറിയിച്ചു. സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസും സിപിഐയിലെ പി സന്തോഷ് കുമാറുമാണ് അതൃപ്തി അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലായിരുന്നു ഇടതു നേതാക്കള്‍ രാഹുലിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

രാഹുല്‍ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ്. ആ പദവിക്ക് യോജിച്ച വാക്കുകളാണ് ഉണ്ടാകേണ്ടത്. തെരഞ്ഞെടുപ്പിനു മുമ്പ് രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്നും ജോണ്‍ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍, പ്രതിക്ഷ നേതാവ് ഇത്തരം പരാമര്‍ശം നടത്തിയത് അനുചിതമായിപ്പോയെന്നാണ് പി സന്തോഷ് കുമാര്‍ സൂചിപ്പിച്ചത്.

ഇതു പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാണെന്നും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതൃപ്തി ഇവിടെയല്ല പറയേണ്ടതെന്നും യോഗത്തില്‍ മറ്റു നേതാക്കള്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച ചെയ്‌തോളൂ. ഇന്ത്യാ സഖ്യ ഫോറത്തില്‍ ചര്‍ച്ച വേണ്ടെന്നും സഖ്യനേതാക്കള്‍ പറഞ്ഞു. വേണമെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെസി വേണുഗോപാലും അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു വെച്ചാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് സൂചിപ്പിച്ച് സിജെപി പരാമര്‍ശം രാഹുല്‍ഗാന്ധി നടത്തിയത്.

Left leaders expressed their dissatisfaction at the India Alliance meeting over Rahul Gandhi's remarks on CJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ അപകടം, പൊള്ളലേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

70-ന്റെ നിറവില്‍, ശശി തരൂരിന് ഇന്ന് ജന്മദിനം

രാത്രി ഉറക്കം കുറവ്? ആരോ​ഗ്യം ‘ഹാങ്ങ്’ ആകും

ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു, ഫോട്ടോയെടുത്ത ഭാര്യയെ ഡ്രൈവര്‍ മര്‍ദിച്ചു-ഗുരുതര ആരോപണം

SCROLL FOR NEXT