പ്രതീകാത്മക ചിത്രം 
Kerala

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉൾക്കടലിൽ ഉല്ലാസയാത്ര; സ്ത്രീകളും കുട്ടികളുമടക്കം 21 പേർ; ബോട്ട് പിടിച്ചെടുത്ത് പൊലീസ്

സ്ത്രീകളും പുരുഷന്മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഉൾക്കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് പിടികൂടി. സ്ത്രീകളും പുരുഷന്മാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുമടക്കം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.  

വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി ഉല്ലാസ യാത്ര പുറപ്പെട്ട ബോട്ട് തീരദേശ സി ഐ പ്രദീപ് കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ഒരു ജീവൻ രക്ഷാ സംവിധാനവുമില്ലാതെയാണ് സംഘം യാത്ര ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. 

കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പൊലീസുകാർക്കും ബോട്ട് തടയാനുള്ള നിർദേശം അധികൃതർ നൽകി. സംഘത്തെ സുരക്ഷിതമായി തീരത്തെത്തിച്ച ശേഷം ബോട്ട് തീരദേശ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കൈമാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി