പുലി കൊന്ന് തിന്ന പശുക്കുട്ടി  വീഡിയോ ദൃശ്യം
Kerala

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നുതിന്നു; വീഡിയോ

എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നു.

നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. കൂട് ഉള്‍പ്പടെ സ്ഥാപിച്ച് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?