പ്രതീകാത്മക ചിത്രം 
Kerala

മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം; കണ്ടത് ഇതര സംസ്ഥാന തൊഴിലാളികള്‍, ആര്‍ആര്‍ടി സംഘം പരിശോധന തുടങ്ങി

ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

മമ്പാട്: മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണു പുലിയുള്ളതെന്നാണ് സംശയം. രാത്രി തന്നെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഒരാഴ്ച മുമ്പ് ഇതേ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്.

മറ്റു ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ കൂടിന്റെ പരിസരത്തൊന്നും പുലി എത്തിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും