മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം പുലി ഇറങ്ങിയപ്പോള്‍, സിസിടിവി ദൃശ്യം 
Kerala

മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടം; ഭയന്ന് നാട്ടുകാര്‍ 

മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം മൂന്ന് പുലികള്‍ ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം മൂന്ന് പുലികള്‍ ഇറങ്ങി. ഇന്നലെ രാത്രി 11.30 ഓടേ പുലിക്കൂട്ടം നടന്നുനീങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തേയിലത്തോട്ടത്തിന് സമീപമാണ് മലക്കപ്പാറ പൊലീസ് സ്റ്റേഷന്‍. സ്റ്റേഷന് പിന്‍വശത്തുകൂടി ഒന്നിന് പിറകെ ഒന്നായി മൂന്ന് പുലികള്‍ കടന്നുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഓരോ ദിവസവും നിരവധിപ്പേരാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. 

ചാലക്കുടി- വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് അറിഞ്ഞ് നാട്ടുകാര്‍ ഭീതിയിലാണ്. പുലികള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ പുറത്തേയ്ക്ക് ഇറങ്ങാന്‍ ഭയപ്പെടുകയാണ് നാട്ടുകാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'