പ്രതീകാത്മക ചിത്രം 
Kerala

തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ തുടരുന്നു

ടിഡിആര്‍എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസ് നായയെ കടിച്ചുകൊണ്ട് കാട്ടിലേക്ക് ഓടുന്ന പുലിയെ കണ്ടതായി പറയുന്നു.

താനാളൂര്‍ മൂന്നാംമൂലയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പുലിയെ കണ്ടതായി അനീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സ്ഥലത്തെത്തി. ടിഡിആര്‍എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT