NSS General Secretary G Sukumaran Nair ഫയൽ
Kerala

Kerala Election 2026: 'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല; ജനാധിപത്യം വിജയിക്കട്ടെ'

'ആരെയും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം'

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങൾ പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ആരാണ് ജയിക്കുന്നതെന്നു വെച്ചാൽ അവരു വരട്ടെ. ആരെയും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങൾ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം. അതിലൊരു സംശയവുമില്ല. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ'', ജി സുകുമാരൻ നായർ പറഞ്ഞു. ആർക്കെങ്കിലും അനുകൂല തരം​ഗമുണ്ടോയെന്ന ചോദ്യത്തിന്, ഇപ്പോൾ അങ്ങനെയൊന്നും പറയുന്നില്ല എന്നും സുകുമാരൻ നായർ പ്രതികരിച്ചു.

NSS General Secretary G Sukumaran Nair says he is not saying whether a change of government is needed or not.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT