ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

ലൈഫ് ഭവന പദ്ധതി: പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ

ലൈഫ് ഭവന പദ്ധതി: പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈഫ് 2020 ഭവനങ്ങൾ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ ആരംഭിക്കും. ലൈഫ് മിഷൻ 2017-ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം നാളിതു വരെ 2,75,845 കുടുംബങ്ങർക്ക് സുരക്ഷിത ഭവനങ്ങൾ നൽകി. 

2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതിൽ ആകെ 9,20,260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതർ) അപേക്ഷകൾ ലഭ്യമായി. ഇത്തരത്തിൽ ലഭ്യമായ അപേക്ഷകളിലാണ് നവംബർ ഒന്ന് മുതൽ അർഹതാ പരിശോധന ആരംഭിക്കുന്നത്. 

ആവശ്യമായ രേഖകൾ കൊണ്ടു വരണം

ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകർ പരിശോധന സമയത്ത് ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ നൽകേണ്ടതാണ്. 

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ മുഴുവനും സമർപ്പിക്കുവാൻ കഴിയാതിരുന്നവർക്ക് പരിശോധന സമയത്ത് ആയത് സമർപ്പിക്കാവുന്നതാണ്. അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി തദ്ദേശസ്ഥാപന തലത്തിലാണ് പരിശോധന നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT