Kerala

ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമ്മാണ ക്രമക്കേട് : സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും ; ഹർജി 17 ന് വീണ്ടും പരി​ഗണിക്കും

സിബിഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത്  ഹൈക്കോടതി  ഈ മാസം 17ലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ലൈഫ് മിഷന്റെ ഫ്ലാറ്റ് നിർമ്മാണ  ക്രമക്കേടിൽ സിബിഐ  അന്വേഷണത്തിനുള്ള  സ്റ്റേ ഈ മാസം 17 വരെ തുടരും. കേസിന്‍റെ വിശദാംശങ്ങൾ പഠിക്കാൻ കൂടുതൽ സാവകാശം വേണമെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം  അംഗീകരിച്ചാണ് കേസ് മാറ്റിയത്.  അന്വഷണത്തിനുള്ള  സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത്  ഹൈക്കോടതി  ഈ മാസം 17ലേക്ക് മാറ്റി. 

ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ലൈഫ് മിഷനെതിരായ അന്വേഷണം സ്റേറ ചെയ്ത ഇടക്കാല ഉത്തരവ് മൂലം അന്വേഷണം പൂർണമായും തടസപ്പെട്ട അവസ്ഥയിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

നിർമാണത്തിനായി  വിദേശ ഏജന്‍സിയില്‍ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ  യൂണിടാക് ഉടമ  സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 13നായിരു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ

അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍