Life Mission housing project facebook
Kerala

ലൈഫ് പദ്ധതി: സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കാന്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം, നിര്‍മാണ പുരോഗതിയിലുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ഹഡ്‌കോയില്‍ നിന്നും കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെയുആര്‍ഡിഎഫ്‌സി) മുഖേന വായ്പയെടുക്കുന്നതിന് മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി.

നിലവില്‍ നിര്‍മാണ പുരോഗതിയിലുള്ള 1,27,601 വീടുകള്‍ക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിന് 1100 കോടി രൂപയും, ലൈഫ് ലിസ്റ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ധനസഹായം അനുവദിക്കുന്നതിന് 400 കോടി രൂപയും ഉള്‍പ്പെടെ ആകെ 1500 കോടി രൂപയാണ് അനുവിദിച്ചത്. 2025-26 ല്‍ 750 കോടി രൂപയും 2026-27ല്‍ 750 കോടി രൂപയും എന്ന രീതിയിലാണിത്.

വായ്പയുടെ മുതല്‍ തിരിച്ചടവ് 15 വര്‍ഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും കുറവ് ചെയ്തു കെയുആര്‍ഡിഎഫ്‌സി മുഖേന ഹഡ്‌കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സര്‍ക്കാര്‍ ഓരോ വര്‍ഷവും ബജറ്റ് വിഹിതത്തില്‍ നിന്നും ഒടുക്കും.

LIFE Project: Permission to take loans with government guarantee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മറ്റുള്ളവർക്ക് ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ എനിക്ക് അത് 48 മണിക്കൂർ ആണ്', ഐശ്വര്യ റായ്‌യുടെ ബ്യൂട്ടി സീക്രട്ട്

ഓട്സ് ദിവസവും കഴിക്കാമോ? ​

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

SCROLL FOR NEXT