പിടിയിലായ രമേഷ് സമകാലിക മലയാളം
Kerala

പലചരക്ക് സാധനങ്ങളാണെന്ന വ്യാജേന മദ്യക്കടത്ത്; ആദിവാസി ഉന്നതികളിൽ കൂടിയ വിലയ്ക്ക് വിൽപ്പന, ഒരാൾ പിടിയിൽ

ഇയാൾ സ്ഥിരമായി ജവാൻ മദ്യമാണ് വിൽപ്പന നടത്തി വന്നിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (ജവാൻ രമേഷ്- 52) പിടിയിൽ. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്.

അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി വരികയായിരുന്നു രമേഷ്. ഇയാൾ സ്ഥിരമായി ജവാൻ മദ്യമാണ് വിൽപ്പന നടത്തി വന്നിരുന്നത്. 1500 രൂപ മുതൽ 2000 രൂപക്ക് വരെ വളരെ കൂടിയ വിലക്കാണ് ആദിവാസി ഉന്നതികളിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നത്.

മലയോര മേഖലയിലെ കടകളിലേക്ക് ചാലക്കുടി മാർക്കറ്റിൽ നിന്നും പലചരക്ക് സാധനങ്ങൾ കടത്തി കൊണ്ടു പോകുകയാണെന്ന വ്യാജേനയാണ് മദ്യം ചാക്കുകളിലാക്കി കടത്തി കൊണ്ടു വന്നിരുന്നത്. എഇഐ (ജി) ഷാജി പിപി, ജെയ്സൻ ജോസ്, ജോഷി സിഎ, ഡബ്ല്യുസിഇഒ പിങ്കി മോഹൻദാസ്, സിഇഒ രാകേഷ് ടിആർ, മുഹമ്മദ് ഷാൻ എന്നിവർ ചേർന്നാണ് രമേഷിനെ പിടികൂടിയത്. വരും ദിവസങ്ങളിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിങ്ങ് തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT