ഹൈക്കോടതി ഫയൽ
Kerala

ലിവിങ് ടു​ഗതർ വിവാഹം അല്ല; ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലിവിങ് ടു​ഗതർ വിവാഹം അല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതർ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകർന്നു. ഇതിനു പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി.

യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് ഗാർഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നും യുവാവ് ഹർജിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍