പി വി അന്‍വര്‍ എംഎല്‍എ സ്ക്രീൻഷോട്ട്
Kerala

പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്‌സിയില്‍ വിജിലന്‍സ് പരിശോധന

വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെ എഫ് സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി എന്നാണ് വിവരം.

2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. ഇപ്പോള്‍ തിരികെ 22 കോടി രൂപ നല്‍കാനുണ്ട്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോള്‍ വിജിലന്‍സ് പരിശോധന.

Loan fraud case against pv anvar;Vigilance conduct raids malappuram KFC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT