വോട്ടു രേഖപ്പെടുത്തിയ ശേഷം വൃദ്ധ / ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രം 
Kerala

ജനവിധി നാളെയറിയാം ; വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം. വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 

രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. 

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും എണ്ണും. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണം.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാണ്. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്‌സൈറ്റും സജ്ജമായികഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 73 ശതമാനവും രണ്ടാംഘട്ടത്തില്‍ 76.78 ശതമാനവുമായിരുന്നു പോളിങ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

'വിജയ്‌യോട് എനിക്കെന്ത് അസൂയ? മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ശ്രമിച്ചിട്ടില്ല'; പ്രതികരിച്ച് രജനികാന്ത്

മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ ഇവ പരീക്ഷിക്കാം

'സ്റ്റീഫന്‍ തിരികെ വരും...'; എല്‍ 3 ഉറപ്പിച്ച് ആന്റണി പെരുമ്പാവൂര്‍; എമ്പുരാന്റെ ക്ഷീണം തീര്‍ക്കും!

അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

SCROLL FOR NEXT