കോഴിക്കോട്, തൃശൂർ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം തുടുരുന്നു. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറുന്നു
ബിജെപി സ്ഥാനാർത്ഥിയാണ് ഈ വാർഡിൽ വിജയിച്ചത്
ആലപ്പുഴ കൈതവന വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു
സിറ്റിങ്ങ് കൗൺസിലറായ സിപിഎമ്മിലെ അംശു വാമദേവനെ പരാജയപ്പെടുത്തി
സിപിഎമ്മിന്റെ ചെങ്കോട്ടയിലാണ് വൈഷ്ണ അട്ടിമറി വിജയം നേടിയത്
മുനമ്പം ഭൂസമരം നടന്ന വാർഡിലാണ് ബിജെപി സ്ഥാനാർത്ഥി 26 വോട്ടുകൾക്ക് വിജയിച്ചത്
ഈ വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചു
കേരള കോൺഗ്രസിന് തിരിച്ചടിയാണ് യുഡിഎഫ് വിജയം
കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിച്ചത് നിയാസിനെയാണ്. നിയാസ് മൂന്നാം സ്ഥാനത്താണ്.
കെപിസിസി വക്താവ് ജിന്റോ ജോൺ പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിൽ. ജിന്റോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
കട്ടപ്പന നഗരസഭയിലേക്കാണ് ആഗസ്തി മത്സരിച്ചത്
സ്റ്റേഡിയം വാർഡിലാണ് കോൺഗ്രസിന്റെ ദീപ്തിയുടെ വിജയം. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാക്കളിൽ ഒരാളാണ് കെപിസിസി സെക്രട്ടറിയായ ദീപ്തി
ആദികടലായി ഡിവിഷനിലാണ് റിജില്‍ ജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് കോണ്‍ഗ്രസിന്റെ റിജില്‍ മാക്കുറ്റി മിന്നുന്ന ജയം നേടിയത്
തിരുവനന്തപുരം പാളയം ഡിവിഷനിലാണ് കായികതാരമായ പത്മിനി തോമസ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്
തിരുവനന്തപുരം കോർപ്പറേഷനിൽ 26 ഡിവിഷനുകളിലാണ് എൻഡിഎ ലീഡു ചെയ്യുന്നത്. 16 സീറ്റിൽ എൽഡിഎഫും മുന്നിട്ടു നിൽക്കുന്നു
കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിൽ ബിജെപിയുടെ നവ്യ ഹരിദാസ് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു
കുന്നുകുഴി വാർഡിൽ സിപിഎമ്മിന്റെ ഐ പി ബിനു പരാജയപ്പെട്ടു. കോൺഗ്രസിന്റെ മേരി പുഷ്പം 657 വോട്ടുകൾക്കാണ് വിജയിച്ചത്
വടക്കുംഭാഗം ഡിവിഷനില്‍ യുഡിഎഫിന്‍റെ കുരുവിള ജോസഫിനോടാണ് ഹണി ബെഞ്ചമിന്‍ പരാജയപ്പെട്ടത്
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായാണ് ശ്രീലേഖ മത്സരിച്ചത്. മേയർ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന നേതാക്കളിൽ ശ്രീലേഖയും ഉൾപ്പെടുന്നു.
ഉളിയക്കോവിൽ വെസ്റ്റിൽ മുൻ മേയർ രാജേന്ദ്രബാബു ( സിപിഎം ) പരാജയപ്പെട്ടു
തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ ഡിവിഷനിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ വിജയിച്ചു. തുടക്കത്തിൽ ശബരീനാഥൻ പിന്നിൽ പോയിരുന്നു
വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുന്നു. ജനവിധി മാനിക്കുന്നു. തോറ്റ സ്ഥലങ്ങളിൽ കാരണം എന്താണെന്ന് വിശദമായി പരിശോധിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് തികഞ്ഞ സന്തോഷത്തിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത ശക്തമായ പിന്തുണ നൽകി വിജയിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നു കാട്ടി. ജനങ്ങൾ അതു മനസ്സിലാക്കി. എൽഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.
തിരുവനന്തപുരത്തെ കൊടുങ്ങാനൂർ ഡിവിഷനിൽ ബിജെപിയുടെ വി വി രാജേഷ് വിജയിച്ചു. ബിജെപി മുൻ ജില്ലാ പ്രസിഡന്റായ വി വി രാജേഷ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ്.
കോഴിക്കോട് മീഞ്ചന്ത ഡിവിഷനില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി പി മുസാഫര്‍ അഹമ്മദ് പരാജയപ്പെട്ടു. നിലവിൽ ഡെപ്യൂട്ടി മേയറാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ നേതാവാണ് മുസാഫര്‍ അഹമ്മദ്.
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം തുടരുന്നു. കണ്ണൂർ, തൃശൂർ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുൻതൂക്കം.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് മുന്നേറുന്നു. ഭരണകക്ഷിയായ ട്വന്റി 20 പിന്നിലാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ വിജയിച്ചുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ പറഞ്ഞു. വി ഡിഡ് ഇറ്റ്. ബിജെപി-എൻഡിഎ ട്രെൻഡാണ് ഇത്തവണ. തിരുവനന്തപുരത്ത് എൻഡിഎ അധികാരത്തിൽ വരുമെന്നും ശ്രീലേഖ പറഞ്ഞു.
കേരളത്തിൽ വരാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. പശ്ചിമ ബംഗാളിൽ സിപിഎമ്മിന്റെ അഴിമതിക്കും ധാർഷ്ട്യത്തിനും എതിരായി എങ്ങനെയാണോ തിരിച്ചടി കൊടുത്തത്, അതുപോലെ കേരളത്തിലും തുടങ്ങിയിരിക്കുകയാണ്. മനോഹരമായ നഗരമായ തിരുവനന്തപുരത്തെ അഴിമതിയും കാഴ്ചപ്പാടില്ലായ്മയും മൂലം എൽഡിഎഫ് തകർത്തു. എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടാണ് എൻഡിഎ മുന്നോട്ടു പോകുക. പറഞ്ഞ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കും. ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന, മനോഹരമായ നഗരമായി തിരുവനന്തപുരത്തെ ഞങ്ങൾ മാറ്റുമെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ജഗതി ഡിവിഷനിൽ എൽഡിഎഫിലെ പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. മന്ത്രി കെബി ഗണേഷ് കുമാറിന്റെ പാർട്ടിയായ കേരള കോൺഗ്രസ് ബിയുടെ സ്ഥാനാർത്ഥിയായിരുന്നു.
ശ്രീകണ്ഠപുരം നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 6 എണ്ണവും UDFന്. യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച റിബൽ സ്ഥാനാർത്ഥി എം പി മോഹനൻ തോറ്റു.
യുഡിഎഫ് തരംഗമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടിയിരിക്കുന്നു. പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി, അകലക്കുന്നം, വാകത്താനം അടക്കമുള്ള അഞ്ചു പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചു പിടിച്ചു. ഒരു പഞ്ചായത്തില്‍ മാത്രമാണ് ത്രിശങ്കു. ബാക്കിയെല്ലായിടത്തും സമ്പൂര്‍ണ്ണ ആധിപത്യമാണ്. ജില്ലാ പഞ്ചായത്തിലേക്ക് ഇവിടുത്തെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തരംഗമാണ് കോട്ടയത്തെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ശബരിമലയിലെ സ്വർണം കട്ടെടുത്തതിന് ജനങ്ങൾ കൊടുത്ത തിരിച്ചടിയാണ് കേരളത്തിൽ കാണുന്നത്. ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കിൽ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
എന്തുകൊണ്ട് ഇത്തരമൊരു വിധി ജനങ്ങളിൽ നിന്നും ഉണ്ടായി എന്ന് സൂക്ഷ്മമായി എൽഡിഎഫ് പരിശോധിക്കുമെന്ന് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. ഇടതുമുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് തുടർ നിലപാടുകൾ ഇടതുമുന്നണി സ്വീകരിക്കും. ജനഹിതം താഴേതലത്തിൽ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തലിനു വിധേയമാക്കി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളോട് പറയാനുള്ളത് എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇത് നിയമസഭയിലും ആവർത്തിക്കും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തുകളിൽ 78 എണ്ണം യുഡിഎഫിന്, എൽഡിഎഫ് - 61, എൻഡിഎ - 0
എറണാകുളം ജില്ലാ പഞ്ചായത്ത് തുറവൂർ ഡിവിഷനിൽ കോൺഗ്രസിന്റെ ജിന്റോ ജോൺ വിജയിച്ചു. കോൺഗ്രസിന്റെ യുവനേതാക്കളിൽ പ്രമുഖനാണ് ജിന്റോ ജോൺ.
ബിജെപി മുന്നോട്ടു വെച്ച വികസിത കേരളം എന്ന മുദ്രാവാക്യം ജനം സ്വീകരിച്ചുവെന്നതിന് തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പത്തുകൊല്ലം ഭരിച്ച എല്‍ഡിഎഫിന്റെ പരാജയമാണ് ഫലം സൂചിപ്പിക്കുന്നത്. അവരുടെ അഴിമതി, ശബരിമലയില്‍ ചെയ്ത ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ്. എല്‍ഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ വികസിത കേരളം മുദ്രാവാക്യം മുന്നോട്ടു വെച്ചു പ്രവര്‍ത്തിച്ചാല്‍ യുഡിഎഫിന് ലഭിച്ച ഈ താല്‍ക്കാലിക നേട്ടം മറികടക്കാനാകും. പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എന്‍ഡിഎയുടെ വിജയം. അതിന് എല്ലാ പ്രവര്‍ത്തകരോടും, ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം. ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയും, കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫും ലീഡ് നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് 50 സീറ്റിലാണ് എന്‍ഡിഎ മുന്നിലെത്തിയത്.
പാലക്കാട് നഗര സഭയില്‍ ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഫും സ്വതന്ത്രനു പിന്തുണ നല്‍കിയേക്കും. ഭൂരിപക്ഷത്തിനു വേണ്ടത് 27 സീറ്റ്, ബിജെപിക്ക് 25.
തിരുവനന്തപുരം കോർപറേഷനിലെ എൻഡിഎയുടെ വിജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ. ‘‘തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചനയാണിത്. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’’ – ശശി തരൂർ പറഞ്ഞു.
പാലക്കാട്ടെ മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ ഒന്നാം വാർഡിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്രന് കിട്ടിയത് ഒരു വോട്ട് മാത്രം. ഫിറോസ് ഖാനാണ് ഒരു വോട്ട് മാത്രം നേടി അഞ്ചാമതെത്തിയത്. മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.സി. അബ്ദു റഹ്മാൻ 312 വോട്ട് നേടി ഒന്നാമതെത്തി.
വയനാട് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഒന്നാം വാര്‍ഡായ തിരുനെല്ലിയിലാണ് ബിജെപി സ്ഥാനാര്‍ഥി സജിത ഒരു വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ ജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates