Kerala

'രണ്ടില' ചിഹ്നം മരവിപ്പിച്ചു;  ജോസഫിന് 'ചെണ്ട'യും ജോസ് കെ മാണിക്ക് 'ടേബിള്‍ ഫാനും'

ജോസ് കെ മാണിവിഭാഗത്തിനും പിജെ ജോസഫ് വിഭാഗത്തിനും 'രണ്ടില' ചിഹ്നമില്ല 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് (എം)-ലെ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും 'രണ്ടില' ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ ഉത്തരവ് ഇറക്കി.  ഇപ്രകാരം ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയില്‍ നിലവിലുളള  WP(c). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് 
 'ചെണ്ട' യും, കേരള കോണ്‍ഗ്രസ്സ് (എം) ജോസ്.കെ.മാണി വിഭാഗത്തിന് 'ടേബിള്‍ ഫാനും'  അനുവദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ