പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയേയും 10 വയസുകാരനേയും മുറിയിൽ പൂട്ടിയിട്ടു, ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ ഭീഷണി; രക്ഷകരായി അ​ഗ്നിരക്ഷാസേന

ഭാര്യയേയും പത്ത് വയസുകാരനായ മകനേയും മുറിയിൽ പൂട്ടിയിട്ട് ​ഗ്യാല് സിലിണ്ടർ തുറന്നുവിട്ടതിനു ശേഷമായിരുന്നു ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഭാര്യയേയും മകനേയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തി അ​ഗ്നിരക്ഷാസേന. കൊച്ചി മരടിലാണ് സംഭവമുണ്ടായത്. ഭാര്യയേയും പത്ത് വയസുകാരനായ മകനേയും മുറിയിൽ പൂട്ടിയിട്ട് ​ഗ്യാല് സിലിണ്ടർ തുറന്നുവിട്ടതിനു ശേഷമായിരുന്നു ഭീഷണി. മരട് മണ്ണാപറമ്പ് കുളത്തിങ്കല്‍ വീട്ടില്‍  വാടകയ്ക്ക് താമസിക്കുന്ന നസീറാണ് വീട്ടുകാരേയും നാട്ടുകാരേയും ഭീതിയിലാക്കിയത്. 

ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഭാര്യയേയും കുഞ്ഞിനേയും അപായപ്പെടുത്തുമെന്നും താൻ ആത്മഹത്യ ചെയ്യുമെന്നുമാണ് ഭീഷണി മുഴക്കിയത്. തൃപ്പൂണിത്തുറ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപകടസാഹചര്യമുണ്ടായാല്‍ നേരിടാന്‍ അഗ്‌നിരക്ഷാസേന നിലയുറപ്പിച്ചു. 

ഇതിനിടെ പൊലീസ് സുഹൃത്തുക്കളെക്കൊണ്ട് നസീറിനോട് സംസാരിപ്പിച്ച് ശ്രദ്ധ മാറ്റിക്കൊണ്ടിരുന്നു. ഈ സമയം സേനയുടെ നിര്‍ദേശമനുസരിച്ച് നസീറിന്റെ ഭാര്യ പുറകിലെ വാതില്‍ തുറക്കുകയും ഉടന്‍ അഗ്‌നിരക്ഷാസേന അകത്തു കയറി ഗ്യാസ് സിലിന്‍ഡര്‍ പുറത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഭാര്യയെയും കുട്ടിയെയും നസീറിനെയും പുറത്തെത്തിച്ചു. മല്‍പ്പിടിത്തത്തിലൂടെയാണ് നസീറിനെ കീഴ്പ്പെടുത്തിയത്. മരട് പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍