ഫയല്‍ ചിത്രം 
Kerala

ലോകായുക്ത ഓര്‍ഡിനന്‍സ്: മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു, കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു. ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലിരിക്കേയാണ് കൂടിക്കാഴ്ച. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്.  ഞായറാഴ്ച ഉച്ചയ്ക്ക് 12.40ഓടെയാണ് മുഖ്യമന്ത്രി ദുബായില്‍നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. വൈകിട്ട് തിരുവനന്തപുരത്ത് എത്തി. 

മന്ത്രിസഭായോഗം അംഗീകരിച്ച ലോകായുക്ത നിയമഭേദഗതി ഗവര്‍ണറുടെ അംഗീകാരം ലഭിക്കാന്‍ അയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വിദേശയാത്രയിലായതിനാല്‍ തിരിച്ച് വന്നതിനുശേഷം തീരുമാനമെടുക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. വൈകുന്നേരം ആറ് മണിയോടെ മുഖ്യമന്ത്രി രാജ്ഭവനിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT