കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ചു കത്തിയപ്പോൾ 
Kerala

കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചു കത്തി; രണ്ടുപേര്‍ മരിച്ചു

പഴയങ്ങാടി പിലാത്തറ മണ്ടൂരില്‍ കെ എസ് ടി പി റോഡില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: പഴയങ്ങാടി പിലാത്തറ മണ്ടൂരില്‍ കെ എസ് ടി പി റോഡില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തകരാറായതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. ലോറിയുടെ അറ്റകുറ്റപണിക്കായി എത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. അപകടത്തില്‍ ടാങ്കര്‍ ലോറി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Lorries collide and catch fire in Kannur; two died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്നും ഉത്രാട ദിനത്തിലും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വളരെ വിശന്ന ശേഷം ഭക്ഷണം കഴിക്കരുത്', ശരീരഭാരം നിയന്ത്രിക്കുമ്പോൾ ഓണസദ്യ കഴിക്കേണ്ടതെങ്ങനെ

മൂന്നാറിലെ നീലവസന്തം കണ്ട് കാന്തല്ലൂരിലെ ആപ്പിൾ തോട്ടത്തിലേക്ക്; ഓണക്കാലത്ത് വേറിട്ടൊരു യാത്ര

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ; കൈയടികളും വിമര്‍ശനങ്ങളും