വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മദ്യലഹരിയില്‍ മള്‍ട്ടി ആക്‌സില്‍ ചരക്കുലോറിയോടിക്കുകയും രണ്ടു കാറുകളിലിടിച്ചു നിര്‍ത്താതെ പോകുകയും ചെയ്ത ഡ്രൈവറെ വൈത്തിരി പൊലീസ് പിടികൂടി. നരിക്കുനി സ്വദേശി സതീഷിനെയാണ് കാര്‍ ഡ്രൈവര്‍മാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.
മദ്യപിച്ച സതീശന്‍ ലോഡുനിറച്ച ലോറിയുമായി ചുരം കയറുന്നതിനിടെ രണ്ടു കാറുകളില്‍ ഉരസിയെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates